സിം​ഗ​പ്പൂ​ർ: ഡിം​ഗ് ലി​റി​നെ വീ​ഴ്ത്തി ഇ​ന്ത്യ​യു​ടെ ഡി.​ഗു​കേ​ഷ് ലോ​ക ചെ​സ് ചാ​മ്പ്യ​നാ​യി. വാ​ശി​യേ​റി​യ 14-ാം ഗെ​യി​മി​ൽ ചൈ​നീ​സ് താ​ര​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് ഗു​കേ​ഷ് കി​രീ​ട​മു​റ​പ്പി​ച്ച​ത്. ക​ളി​യി​ൽ ലി​റി​നു സം​ഭ​വി​ച്ച പി​ഴ​വു മു​ത​ലെ​ടു​ത്താ​ണു ഗു​കേ​ഷ് ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ലോ​ക ചെ​സ് ചാ​മ്പ്യ​നാ​കു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് പ​തി​നെ​ട്ടു​കാ​ര​നാ​യ ഗു​കേ​ഷ്. ചെ​സ് ഇ​തി​ഹാ​സം ഗാ​രി കാ​സ്പ​റോ​വി​ന്‍റെ 22-ാം വ​യ​സി​ലെ (1985) ലോ​ക​കി​രീ​ട നേ​ട്ട​ത്തെ​യാ​ണ് ഗു​കേ​ഷ് മ​റി​ക​ട​ന്ന​ത്. ആ​കെ​യു​ള്ള 14 ഗെ​യി​മു​ക​ളി​ൽ നി​ന്ന് മൂ​ന്ന് ജ​യം ഉ​ൾ​പ്പ​ടെ​യാ​ണ് ഗു​കേ​ഷ് 7.5 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ​ത്.

പ​തി​മൂ​ന്ന് ഗെ​യി​മു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 6.5 പോ​യി​ന്‍റ് വീ​ത​മാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും. വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​ന് ശേ​ഷം ചെ​സി​ല്‍ ലോ​ക​ചാ​മ്പ്യ​നാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ഗു​കേ​ഷ്. നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം അ​ട്ടി​മ​റി​ച്ച​ത്.