പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ത​മി​ഴ്നാ​ട് കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി എ​സ്. ജ​യ​കു​മാ​ർ (55), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു (68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ 6.25 ന് ​മ​ല ക​യ​റു​ന്ന​തി​നി​ടെ നീ​ലി​മ​ല​യി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സു​രേ​ഷ് ബാ​ബു​വി​നെ പ​മ്പ. ഗ​വ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ജ​യ​കു​മാ​ർ വ്യാ​ഴം പു​ല​ർ​ച്ചെ 5.30ന് ​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ ന​ട​പ്പ​ന്ത​ലി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ലം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ന്നി​ധാ​നം ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.