കൊ​ച്ചി: മു​ന​മ്പം വി​ഷ​യ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ പോ​സ്റ്റ​ര്‍. അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ​ക്കെ​തി​രേ​യാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. മു​സ്‌​ലിം ലീ​ഗി​ന്‍റെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​നാ നേ​താ​വാ​ണ് ഇ​ദ്ദേ​ഹം. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് സ​മു​ദാ​യ​ത്തേ​യും പാ​ര്‍​ട്ടി​യെ​യും അ​ട​ക്കം ഇ​ദ്ദേ​ഹം തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്.

ഐ​യു​എ​ല്‍​എ​ല്‍ സേ​വ് ഫോ​റ​ത്തി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. മു​ന​മ്പം വ​ഖ​ഫ് ഭൂ​മി വി​ഷ​യ​ത്തി​ല്‍ ക്രി​സ്ത്യ​ന്‍ സ​ഭ​ക​ളെ തെ​റ്റി​ധ​രി​പ്പി​ച്ച അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്.

മു​ന​മ്പം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ന് മു​ന്നി​ലും പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ബാ​ഫ​ഖി സ്റ്റ​ഡി സ​ര്‍​ക്കി​ളി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച​ത്.

മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. പ​രാ​മ​ര്‍​ശ​ത്തെ ത​ള്ളി കെ.​എം. ഷാ​ജി രം​ഗ​ത്തെ​ത്തി​യ​തോ​ടെ മു​ന​മ്പം വി​ഷ​യ​ത്തി​ല്‍ മുസ്‌​ലിം ​ലീ​ഗി​ല്‍ ര​ണ്ട് പ​ക്ഷം രൂ​പ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​മാ​ണെ​ന്നും മുസ്‌​ലിം ലീ​ഗി​ന് അ​ങ്ങ​നെ​യൊ​രു അ​ഭി​പ്രാ​യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു കെ.​എം. ഷാ​ജി​യു​ടെ പ്ര​തി​ക​ര​ണം. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കെ.​എം. ഷാ​ജി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു, കെ.​എം. ഷാ​ജി​യെ ത​ള്ളി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പി​ന്തു​ണ​ച്ച് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ആ​രും പാ​ര്‍​ട്ടി​യാ​കാ​ന്‍ നോ​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വി​മ​ര്‍​ശ​നം. കെ.​എം. ഷാ​ജി​യു​ടെ അ​ഭി​പ്രാ​യം വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ണെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.