ജനല്‍ ദേഹത്തേക്ക് വീണ് അപകടം; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
Thursday, December 12, 2024 3:10 PM IST
മലപ്പുറം: കിഴിശേരിയില്‍ ജനല്‍വാതില്‍ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു. പുഞ്ഞാറക്കോടന് അബ്ദുറഹ്മാന്റെ മകള്‍ നൂറൂല്‍ ഐമന് ആണ് മരിച്ചത്.
രാവിലെ പത്തോടെ കുട്ടിയുടെ അമ്മയുടെ വീട്ടില്‍വച്ചാണ് സംഭവം. നിര്‍മാണം നടക്കുന്ന വീടിന്റെ ചുവരില്‍ ചാരി വച്ചിരുന്ന ജനല്‍ കുഞ്ഞിന്റെ ദേഹത്തേത്ത് പതിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.