കൊ​ച്ചി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാംഗ്മൂ​ലം സ​മ​ർ​പ്പി​ച്ച് സ​ർ​ക്കാ​ർ. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച​ത്.

എ​സ്ഡി​ആ​ർ​എ​ഫി​ൽ 782.99 കോ​ടി രൂ​പ​യാ​ണ് ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ ഡി​സം​ബ​ർ പ​ത്ത് വ​രെ എ​സ്ഡി​ആ​ർ​എ​ഫി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 700.5 കോ​ടി രൂ​പ​യാ​ണ്. ഇ​ത് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തു​ക​യാ​ണ്. ഇ​ത് ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ മാ​ത്രം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

700 കോ​ടി​യി​ൽ 471 കോ​ടി സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ള്ള​താ​ണ്. 121 കോ​ടി രൂ​പ കൂ​ടി മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കേ​ണ്ട​തു​ണ്ട്. ക​ണ​ക്കി​ൽ 700 കോ​ടി രൂ​പ​യു​ണ്ടെ​ങ്കി​ലും ഇ​ത് വ​യ​നാ​ടി​നാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. പു​ന​ര​ധി​വാ​സ​ത്തി​ന് ഭൂ​മി വാ​ങ്ങാ​ൻ എ​സ്ഡി​ആ​ർ​എ​ഫ് തു​ക ഉ​പ​യോ​ഗി​ക്കാ​ൻ ച​ട്ടം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ടൗ​ണ്‍​ഷി​പ്പ് അ​ട​ക്കം നി​ർ​മി​ക്കാ​ൻ അ​ധി​കം തു​ക വേ​ണം. സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ അ​ട​ക്കം സി​എം​ഡി​ആ​ർ​എ​ഫി​ൽ എ​ത്തി​യ​ത് 682 കോ​ടി രൂ​പ​യാ​ണ്. എ​ല്ലാ ചെ​ലും ക​ഴി​ഞ്ഞാ​ൽ എ​സ്ഡി​ആ​ർ​എ​ഫി​ൽ ഉ​ള്ള​ത് 61 കോ​ടി രൂ​പ മാ​ത്ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​മി​ക്ക​സ്ക്യൂ​റി​യും റി​പ്പോ​ർ​ട്ട് ന​ൽ​കി.

എ​സ്ഡി​ആ​ർ​എ​ഫ് തു​ക ക​ട​ലാ​സി​ൽ മാ​ത്ര​മേ ഉ​ള്ളു​വെ​ന്നാ​ണ് ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ കൂ​ടി ബോ​ധ്യ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം.

എ​സ്ഡി​ആ​ർ​എ​ഫി​ലെ തു​ക​യു​ടെ മു​ൻ​കൂ​ടി നി​ശ്ച​യി​ച്ച വി​നി​യോ​ഗം, തു​ട​ർ​ന്നു​ള്ള വി​നി​യോ​ഗം, വ​യ​നാ​ടി​ന് അ​ധി​ക​മാ​യി വേ​ണ്ട തു​ക ഇ​വ​യെ​ല്ലാം വി​ശ​ദീ​ക​രി​ച്ച് റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡി​സം​ബ​ർ 18ന് ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ക​ണ​ക്കു​ക​ൾ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റാ​മെ​ന്നും ക്രി​സ്മ​സി​നു​ശേ​ഷം ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി സ​ർ​ക്കാ​രു​ക​ൾ​ക്കി​ട​യി​ൽ മ​ധ്യ​സ്ഥത വ​ഹി​ക്കാ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.