തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി. വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ന്ന് പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മു​ണ്ട്.

മ​ന്നാ​ർ ക​ട​ലി​ടു​ക്കി​ന് മു​ക​ളി​ലാ​യി ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ഇ​ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക് ഇ​ത് നീ​ങ്ങി ശ​ക്തി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സ​വും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും വെ​ള്ളി​യാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.