ന്യൂ​ഡ​ൽ​ഹി: മ​ണി​യാ​ര്‍ വൈ​ദ്യു​ത പ​ദ്ധ​തി​യി​ല്‍ കാ​ർ​ബൊ​റ​ണ്ടം ക​മ്പ​നി​ക്കാ​യി സ​ര്‍​ക്കാ​ര്‍ ക​ള്ള​ക്ക​ളി ന​ട​ത്തു​ന്നെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ഒ​ടി വ്യ​വ​സ്ഥ മ​റി​ക​ട​ന്ന് കാ​ലാ​വ​ധി നീ​ട്ടി​കൊ​ടു​ക്കാ​നാ​ണ് നീ​ക്കം. 30 വ​ര്‍​ഷ​ത്തെ ക​രാ​ര്‍ അ​വ​സാ​നി​ച്ച പ​ദ്ധ​തി 25 വ​ര്‍​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​നാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

നാ​യ​നാ​ർ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബി​ഒ​ടി വ്യ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ബൊ​റ​ണ്ടം യൂ​ണി​വേ​ഴ്സ​ൽ ഗ്രൂ​പ്പി​ന് മ​ണി​യാ​റി​ൽ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ഒ​രു യൂ​ണി​റ്റി​ന് 50 പൈ​സ​ക്കാ​ണ് മ​ണി​യാ​റി​ൽ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്.

30 വ​ർ​ഷ​ത്തേ​ക്ക് ഒ​പ്പി​ട്ട ക​രാ​ർ നീ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം അ​ഴി​മ​തി​യാ​ണ്. ഡി​സം​ബ​ർ 30 ന് ​ബി​ഒ​ടി കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ 30 ദി​വ​സം മു​ന്പ് നോ​ട്ടീ​സ് ന​ൽ​കി പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ അ​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല.

2023ൽ ​കാ​ർ​ബൊ​റ​ണ്ടം ഗ്രൂ​പ്പു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് വാ​ദി​ച്ച് ക​രാ​ർ നീ​ട്ടാ​നാ​ണ് ക​മ്പ​നി ശ്ര​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യും, വൈ​ദ്യു​തി മ​ന്ത്രി​യും, വ്യ​വ​സാ​യ മ​ന്ത്രി​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ക​മ്പ​നി​ക്ക് വേ​ണ്ടി ക​ള്ള​ക്ക​ളി ക​ളി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് ഉ​ണ്ടാ​യി​ല്ല. ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ക​മ്പ​നി​ക്ക് ഇ​ൻ​ഷു​റ​ൻ​സി​ന് അ​പേ​ക്ഷി​ക്കാ​മ​ല്ലോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

ക​മ്പ​നി​ക്ക് ക​രാ​ർ നീ​ട്ടി​ക്കൊ​ടു​ക്കാ​നു​ള്ള നീ​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.