സാ​ധാ​ര​ണ പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ തൊ​ണ്ട​വേ​ദ​ന. എ​ന്നാ​ൽ വേ​ദ​ന ക​ല​ശ​ലാ​യ​തോ​ടെ ഡോ​ക്‌​ട​റെ ക​ണ്ടു. ഡോ​ക്ട​ർ സ്കാ​നിം​ഗി​ന് നി​ർ​ദ്ദേ​ശി​ച്ച് ഫ​ലം വ​ന്ന​പ്പോ​ൾ തൊ​ണ്ട​യി​ൽ മു​ഴ വ​ള​രു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ബ​യോ​പ്സി​ക്ക് കൂ​ടി ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. ഫ​ലം വ​ന്ന​പ്പോ​ൾ അ​ർ​ബു​ദ​വും സ്ഥി​രീ​ക​രി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ലെ മാ​ങ്ങാ​നം കു​റ്റി​ക്ക​ൽ വീ​ട്ടി​ൽ പി. ​ഹ​രീ​ന്ദ്ര​നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. സാ​ധാ​ര​ണ പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യ്ക്ക് പോ​യ ഹ​രീ​ന്ദ്ര​ന് അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡോ​ക്ട​ർ കീ​മോ ചെ​യ്യാ​നു​ള്ള നി​ർ​ദ്ദേ​ശം ന​ൽ​കി.

ഡ്രൈ​വ​ർ ജോ​ലി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഹ​രീ​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ൽ ആ​ദ്യ​മാ​യ​ല്ല അ​ർ​ബു​ദം വി​ല്ല​നാ​യി എ​ത്തു​ന്ന​ത്. ഇ​തേ രോ​ഗ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യാ​ണ് ര​ണ്ടു​വ​ർ​ഷം മു​ൻ​പ് ഹ​രീ​ന്ദ്ര​ന്‍റെ ഭാ​ര്യ ഗീ​ത മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഭാ​ര്യ​യു​ടെ ചി​കി​ത്സ​യു​ടെ പേ​രി​ലു​ണ്ടാ​യ ക​ട​ങ്ങ​ൾ വീ​ട്ടാ​ൻ ഓ​ടി​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഹ​രീ​ന്ദ്ര​നെ​യും രോ​ഗം പി​ടി​കൂ​ടി​യ​ത്.

നി​ല​വി​ലെ ക​ട​ങ്ങ​ൾ​ക്കൊ​പ്പം സ്വ​ന്തം ചി​കി​ത്സ​ക​ൾ​ക്ക് കൂ​ടി പ​ണം സ്വ​രൂ​പി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഈ ​ഗൃ​ഹ​നാ​ഥ​ൻ. കീ​മോ​യ്ക്കും മ​രു​ന്നു​ക​ൾ​ക്കു​മാ​യി വ​ലി​യ തു​ക ര​ണ്ട് മ​ക്ക​ൾ അ​ട​ങ്ങി​യ ഹ​രീ​ന്ദ്ര​ന്‍റെ കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഈ ​സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​മാ​ണ് കു​ടും​ബ​ത്തെ ത​ള​ർ​ത്തു​ന്ന​ത്.

കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന ചി​കി​ത്സ​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യി സു​മ​ന​സു​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഹ​രീ​ന്ദ്ര​ൻ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ന്ന​ത്. ഒ​രു കൈ ​സ​ഹാ​യം ന​ൽ​കി​യാ​ൽ ഈ ​കു​ടും​ബ​നാ​ഥ​ന് രോ​ഗം ഭേ​ദ​മാ​യി നി​റ​ചി​രി​യോ​ടെ വീ​ണ്ടും എ​ത്താം!

ഹരീന്ദ്രനുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്