കോ​ട്ട​യം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച് യു​വാ​വ്. കോ​ട്ട​യം ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി അ​നീ​ഷ്കു​മാ​റാ​ണ് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ​ത്.

ഭാ​ര്യ​യെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ എ​ത്തി​യ അ​നീ​ഷ്കു​മാ​ർ ചീ​ട്ട് കി​ട്ടാ​ൻ വൈ​കി​യ​തി​ന് ആ​ദ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​സ​ഭ്യം പ​റ​ഞ്ഞു. പി​ന്നീ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​രെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വൈ​ക്കം സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ അ​ൽ​അ​മീ​ർ, സി​വി​ൽ പോ​ലീ​സു​കാ​ര​ൻ, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്ക് പ​രി​ക്കേ​റ്റ എ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ അ​നീ​ഷ്കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.