തൃശൂരിൽ ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരിച്ചു
Wednesday, December 11, 2024 10:45 AM IST
തൃശൂര്‍: ബൈക്കിനു തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് ഓൺ ചെയ്യുന്നതിനിടെ തീപിടിച്ചാണ് യുവാവിനു പൊള്ളലേറ്റത്.
ഇന്ധന ചോർച്ചയെ തുടർന്നാണ് ബൈക്കിനു തീപിടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.
കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു.