കോ​ട്ട​യം: താ​ന്‍ പാ​ർ​ട്ടി​ക്കെ​തി​രെ​യോ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ​യോ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. പാ​ല​ക്കാ​ട്ട് ചു​മ​ത​ല ന​ല്‍​കാ​തി​രു​ന്ന​തി​ലെ വി​ഷ​മം മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​തെ​ന്ന് ചാ​ണ്ടി പ്ര​തി​ക​രി​ച്ചു.

വ്യ​ക്തി​പ​ര​മാ​യി ആ​ർ​ക്കെ​തി​രെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ആ​കു​മ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ൾ കാ​ണാം. ഒ​രു ചോ​ദ്യം വ​ന്ന​പ്പോ​ൾ അ​തി​ന് മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ പ​റ​ഞ്ഞെ​ന്ന ത​ര​ത്തി​ല്‍ ത​ന്‍റെ വാ​ക്കു​ക​ളെ വ​ള​ച്ചൊ​ടി​ച്ചു. പ​റ​യാ​നു​ള്ള​ത് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ​റ​ഞ്ഞോ​ളാം. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്നും ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തേ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചു​മ​ത​ല ന​ൽ​കാ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ന്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കി. എ​ന്നാ​ല്‍ ത​നി​ക്ക് ചു​മ​ത​ല ന​ല്‍​കി​യി​ല്ലെ​ന്ന് ചാ​ണ്ടി പ്ര​തി​ക​രി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​നാ​യി ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് പാ​ല​ക്കാ​ട് പോ​യ​ത്. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു നി​ർ​ത്തി നേ​തൃ​ത്വം മു​ന്നോ​ട്ടു​ പോ​ക​ണ​മെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞി​രു​ന്നു.