നടിയെ ആക്രമിച്ച കേസ്; ആര്.ശ്രീലേഖയ്ക്കെതിരേ അതിജീവിതയുടെ ഹര്‍ജി
Wednesday, December 11, 2024 10:07 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്ക് എതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത. വിചാരണക്കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. പോലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി.
നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് അടക്കമുള്ള ശ്രീലേഖയുടെ പരാമർശങ്ങൾ വിവാദമായിരുന്നു.
ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നും അവർ പറഞ്ഞിരുന്നു.