ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിന് ജയം
Tuesday, December 10, 2024 4:57 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് ജയം. സ്ട്രാറ്റ് ഫോർഡിലെ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വോൾവ്സിനെ തോൽപ്പിച്ചു.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെസ്റ്റ് ഹാം വിജയിച്ചത്. തോമസ് സൊയ്സെക്കും ജറോഡ് ബോവനും ആണ് വെസ്റ്റ് ഹാമിനായി ഗോളുകൾ നേടിയത്.
മാറ്റ് ഡോഹറ്റിയാണ് വോൾസിനായി ഗോൾ കണ്ടെത്തിയത്. വിജയത്തോടെ വെസ്റ്റ് ഹാമിന് 18 പോയിന്റായി.