ഡൽഹിയിൽ നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറി അപകടം: മൂന്ന് മരണം
Tuesday, December 10, 2024 4:22 AM IST
ന്യൂഡൽഹി: വസന്ത് കുഞ്ച് പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറി അപകടം. മൂന്ന് പേർ അപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.
ഉത്തർപ്രദേശ് സ്വദേശികളായ അഭിഷേക് (19), നിധി (19) , കാന്ത ദേവി ( 50) എന്നിവരാണ് മരിച്ചത്. ബസിന്റെ പുറക് വശത്ത് ലഗേജ് മേടിക്കാൻ നിന്നതാണ് ഇവർ.
മൂന്ന് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.