മിഷൻ 41 ; ബിജെപിക്ക് ഇനി മുതൽ 31 ജില്ലാ പ്രസിഡന്റുമാർ
Monday, December 9, 2024 11:15 PM IST
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റ് പിടിക്കാൻ ലക്ഷ്യമിട്ട് ബിജെപി. കൊച്ചിയിൽ പ്രകാശ് ജാവദേക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും.
വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരമാവധി നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് 31 ജില്ലാ പ്രസിഡന്റുമാരെ നിയമിക്കും. ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് കൂടുതല്‍ ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങൻ നൽകരുതെന്നും തീരുമാനിച്ചു. അതേ സമയം പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് കാര്യമായ ചർച്ചകൾ യോഗത്തിലുണ്ടായില്ല.