ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഗുകേഷിന് തോൽവി
Monday, December 9, 2024 7:08 PM IST
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ 12-ാം റൗണ്ട് മത്സരത്തിൽ ഇന്ത്യൻ താരം ഡി.ഗുകേഷിന് തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ ഗുകേഷും ചൈനയുടെ ഡിംഗ് ലിറനും (6-6) ഒപ്പത്തിനൊപ്പമെത്തി.
14 പോരാട്ടങ്ങൾ അടങ്ങിയ ചാമ്പ്യൻഷിപ്പിൽ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക.
ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തിൽ ഡിംഗ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.