ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് എഎപി
Monday, December 9, 2024 4:40 PM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് എഎപി. മനീഷ് സിസോദിയ അടക്കം 20 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ജൻപുരയിൽ നിന്നാണ് ഇത്തവണ സിസോദിയ ജനവിധി തേടുന്നത്.
നിലവില്‍ പ്രതാപ്ഗഞ്ജ് എംഎല്‍എയാണ് സിസോദിയ. ഈ സീറ്റില്‍ അവാധ് ഓജ മത്സരിക്കും. നേരത്തേ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് മൂന്ന് സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിരുന്നു.
മുൻ കോൺഗ്രസ് നേതാക്കളായ ചൗധരി സുബൈർ അഹമ്മദ്, വീർ ദിംഗൻ, സുമേഷ് ഷോക്കീൻ എന്നിവരും മുൻ ബിജെപി നേതാക്കളായ ബ്രഹ്മ് സിംഗ് തൻവാർ, അനിൽ ഝാ, ബിബി ത്യാഗി തുടങ്ങിയവരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിരുന്നു.