പാലക്കാട്ടെ പരാജയം; ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്
Monday, December 9, 2024 6:04 AM IST
കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പാരാജയം ഉൾപ്പടെ ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ പങ്കെടുക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് യോഗത്തിൽ മുഖ്യ ചർച്ചയാകും.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിർദേശം നൽകിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.