യാക്കോബായ സഭയ്ക്ക് പുതിയ നാഥൻ; ജോസഫ് മാർ ഗ്രിഗോറിയോസ് കാതോലിക്ക ബാവായാകും
Sunday, December 8, 2024 2:34 PM IST
കൊച്ചി∙ യാക്കോബായ സഭയ്ക്ക് പുതിയ അധ്യക്ഷൻ. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവായാകും.
മലേക്കുരിശ് ദയറായിൽ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാബ നടത്തിയ പ്രസംഗത്തിലാണ് അറിയിപ്പ്. നിലവിൽ മലങ്കര മെത്രപ്പൊലീത്തയാണ് മാർ ഗ്രിഗോറിയോസ്.
സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീടു നടത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാബയുടെ വിൽപത്രത്തിൽ തന്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു.