തെ​ഹ്‌​റാ​ൻ: സി​റി​യ​യി​ൽ അ​ധി​കാ​രം വി​മ​ത​ർ​ക്ക് കൈ​മാ​റി പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഗാ​സി അ​ൽ ജ​ലാ​ലി. അ​ധി​കാ​രം കൈ​മാ​റി​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​ഞ്ഞു.

നേ​ര​ത്തെ താ​ൻ രാ​ജ്യം​വി​ട്ടി​ട്ടി​ല്ലെ​ന്ന് സി​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഗാ​സി അ​ൽ ജ​ലാ​ലി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത നേ​തൃ​ത്വ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ൻ എ​വി​ടേ​ക്കും ര​ക്ഷ​പെ​ട്ടി​ട്ടി​ല്ല. വീ​ട്ടി​ൽ ത​ന്നെ​യു​ണ്ട്. ഇ​തെ​ന്‍റെ രാ​ജ്യ​മാ​ണ്. രാ​ജ്യ​ത്തോ​ടാ​ണ് ത​നി​ക്ക് വി​ധേ​യ​ത്വം എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളു​ടെ ന​ല്ല​തി​നു വേ​ണ്ടി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ താ​ൻ ത​യാ​റാ​ണ്. സ​ർ​ക്കാ​രി​ന്‍റെ സു​ഖ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി പ്ര​തി​പ​ക്ഷ​വു​മാ​യി കൈ​കോ​ർ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.