ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു
Sunday, December 8, 2024 1:13 PM IST
അടൂർ: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു കത്തിനശിച്ചു. പത്തനംതിട്ട കൂടൽ ഇടത്തറയിൽ വച്ചായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു.
ടയർ പൊട്ടിയതിനെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിനു സമീപം ഇടിച്ചുനിൽക്കുകയായിരുന്നു. തുടർന്നു കാർ പൂർണമായി കത്തി നശിച്ചു.
തെലുങ്കാനയിൽനിന്നും ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.