റഹീമിന്റെ മോചനം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Sunday, December 8, 2024 12:51 PM IST
റിയാദ്: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി കോടതി ഇന്ന് പരിഗണിക്കും. റിയാദ് കോടതി ആണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. മോചന ഉത്തരവ് ഇന്ന് ഉണ്ടായാൽ അധികം താമസിക്കാതെ റഹീമിന് നാട്ടിൽ തിരിച്ചെത്താനാകും.
നേരത്തെ ജയിലിൽ കഴിയുന്ന റഹീമിനെ മാതാവും ബന്ധുക്കളും കണ്ടിരുന്നു. ആദ്യം റഹീം സന്ദർശനാനുമതി നൽകിയില്ലെങ്കിലും പിന്നീട് കുടുംബം ജയിലിൽ എത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.