അഞ്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
Sunday, December 8, 2024 12:50 PM IST
അഞ്ചൽ: കൊല്ലം അഞ്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. അഞ്ചൽ സ്വദേശി ശശിധരനാണ് (52) പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തിന് അഞ്ചൽ ആർച്ചൽ ജംഗ്ഷനുസമീപത്തുവച്ചായിരുന്നു ആക്രമണം. ശശിധരൻ വാഴക്കുലയുമായി റോഡിലൂടെ നടന്നു പോകുന്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. സമീപത്തെ വയലിൽനിന്നും എത്തിയ പന്നിയാണ് ആക്രമിച്ചത്.
ആക്രമണത്തിൽ ശശിധരന്റെ കൈവിരലിനു പൊട്ടലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.