മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു
Sunday, December 8, 2024 12:23 PM IST
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) ആണ് മരിച്ചത്. വാഴക്കാട് ഗവ. ഹയർസെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഷാദാബ്.
മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സഭവിച്ചത്. മഞ്ഞപ്പിത്തം ഗുരുതരമായി കുട്ടിയുടെ കരളിനെയും ഹൃദയത്തെയും ബാധിച്ചിരുന്നു.
തുടർന്ന് ഹൃദയത്തിലേക്കുള്ള രക്ത പമ്പിംഗും നിലച്ചിരുന്നു. അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച് 10 ആം ക്ലാസ് വിദ്യാർഥിയും മലപ്പുറത്ത് മരിച്ചിരുന്നു.