ഇന്ത്യയ്ക്ക് നിരാശ; ഓസീസിന് ജയം
Sunday, December 8, 2024 11:32 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. പത്ത് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. സ്കോർ: ഇന്ത്യ 180 & 175, ഓസ്ട്രേലിയ 337 & 19/0.
മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സിനു ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 47 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 28 റണ്‍സുമായി ബാറ്റിംഗ് തുടർന്ന ഋഷഭ് പന്തിന് ഇന്ന് റണ്‍സൊന്നും നേടാനായില്ല. മിച്ചൽ സ്റ്റാർക്കിന്റെ മുന്നിൽ പന്തിന് അടിതെറ്റി. പിന്നാലെ ആർ. അശ്വിനും (7) ഹർഷിത് റാണയും (0) പവലിയൻ കയറി.
നിതീഷ് റാണയ്ക്കു മാത്രമാണ് ഇന്ന് അൽപമെങ്കിലും ഓസീസിനു മുന്നിൽ പ്രതിരോധം തീർക്കാനയത്. 47 പന്തിൽ 42 റണ്‍സെടുത്ത നിതീഷിനെ കമ്മിൻസ് വീഴ്ത്തിയതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു. ബുംറ പുറത്താകാതെ രണ്ടും സിറാജ് ഏഴും റണ്‍സ് നേടി.
ഓസീസിനായി നായകൻ പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബോലൻഡ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.
19 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ 3.2 ഓവറിൽ ലക്ഷ്യം കണ്ടു. നഥാൻ മക്സ്വീനി 10 റണ്‍സും ഉസ്മാൻ ഖവാജ ഒൻപത് റണ്‍സും നേടി. ജയത്തോടെ ഓസീസ് അഞ്ച് മത്സരങ്ങളുടെ പരന്പര 1-1ന് സമനിലയിലെത്തി.