കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികം ഇന്ന്
Sunday, December 8, 2024 10:29 AM IST
കോട്ടയം: സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികം ഇന്ന്. കാനത്തിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സിപിഐ ഒരുക്കിയിരിക്കുന്നത്.
രാവിലെ വാഴൂരിലെ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, കെ. രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.കെ. ആശ എംഎൽഎ അടക്കം മുതിർന്ന സിപിഐ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
കാനത്തിന്റെ ഒന്നാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികളാണു സംസ്ഥാനത്ത് സിപിഐ സംഘടിപ്പിക്കുന്നത്.