കണ്ണൂരിൽ കോൺഗ്രസ് ഓഫീസിനു നേരേ ആക്രമണം; പിന്നിൽ സിപിഎം എന്ന് കോൺഗ്രസ്
Sunday, December 8, 2024 8:29 AM IST
കണ്ണൂർ: ഇന്ന് ഉദ്ഘാടനംചെയ്യാനിരുന്ന കോൺഗ്രസ് ഓഫീസിനു നേരേ ആക്രമണം. കണ്ണൂർ പിണറായി വെണ്ടുട്ടായിയിൽ ആണ് സംഭവം.
ഓഫീസിന്റെ ജനൽ ചില്ല് തകർക്കുകയും കതകിന് തീയിടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കെ. സുധാകരൻ ഉദ്ഘാടനംചെയ്യാനിരുന്ന ഓഫീസിനു നേരേയാണ് ആക്രമണമുണ്ടായത്.
ഓഫീസ് ആക്രമിച്ചതിനു പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.