അഞ്ച് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Saturday, December 7, 2024 11:13 PM IST
കൊല്ലം: കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ക്ലാപ്പന സ്വദേശി റോയ് (45), കുലശേഖരപുരം സ്വദേശി പ്രമോദ് കുമാർ (41) എന്നിവരാണ് പിടിയിലായത്.
5.536 കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്.
പിന്നീട് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കെയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കൊല്ലം ആലപ്പാട് സ്വദേശി നിധിനാണ് കേസിലെ മൂന്നാം പ്രതി.