എംഡിഎംഎയുമായി യുവാവ് പിടിയിൽ
Saturday, December 7, 2024 8:54 PM IST
മലപ്പുറം: മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്.
അഞ്ച് ഗ്രാമോളം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റൊരു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ അടുത്തിടെയാണ് ജയിലിൽനിന്നിറങ്ങിയത്.