ഭാര്യയെയും കുഞ്ഞിനെയും അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
Saturday, December 7, 2024 8:00 PM IST
മലപ്പുറം: ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. മലപ്പുറം പൊന്നാനിയിൽ ആണ് സംഭവം.
പൊന്നാനി മുക്കാടി സ്വദേശി അഫ്നാസ് ആണ് പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
പിടിയിലായ പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാന്റുചെയ്തു.