നടുറോഡിൽ സിപിഎം സമ്മേളനത്തിനായി സ്റ്റേജ് കെട്ടിയ സംഭവം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി
Saturday, December 7, 2024 7:33 PM IST
തിരുവനന്തപുരം: നടുറോഡിൽ സിപിഎം ഏരിയാ സമ്മേളനത്തിനായി സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പൊതുഗതാഗതം തടസപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ഡിജിപിയെയും എതിർ കക്ഷിയാക്കിയാണ് ഹർജി.
വഞ്ചിയൂരിലാണ് ഗതാഗതം തടസപ്പെടുത്തി ഏരിയ സമ്മേളനത്തിനായി സിപിഎം സ്റ്റേജ് കെട്ടിയത്. റോഡ് കെട്ടിയടച്ചാണ് സമ്മേളന വേദിയൊരുക്കിയിരുന്നത്.
പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് വേദി തയാറാക്കിയത്. തിരുവനന്തപുരം ജില്ലാ കോടതിയുടെ മുന്നിലാണ് വേദിയൊരുക്കിയിരുന്നത്.