ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയിൽ
Saturday, December 7, 2024 7:03 PM IST
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേര്‍ന്ന ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്.
കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കെ സുരേന്ദ്രനാണ് മധു മുലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപിയിൽ അംഗത്വം നൽകിയത്.
സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിൻ സി. ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയിൽ ചേര്‍ന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന്‍ അംഗ്വതം നൽകി സ്വീകരിച്ചത്.