പത്തനംതിട്ടയിൽ എഎസ്ഐ മരിച്ച നിലയിൽ
Saturday, December 7, 2024 6:41 PM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സന്തോഷ് കുമാർ ആണ് മരിച്ചത്.
രണ്ട് ദിവസമായി ഇയാളുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.