മലപ്പുറത്ത് ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണു മരിച്ചു
Saturday, December 7, 2024 5:20 PM IST
മലപ്പുറം: വളാഞ്ചേരിയിൽ ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണു മരിച്ചു. മുജീബ് റഹ്മാൻ ആണ് മരിച്ചത്. വളാഞ്ചേരിയിലെ ക്വാറിയിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
ചെങ്കൽ ക്വാറിയിലേക്ക് ലോഡ് എടുക്കുന്നതിനായി വരുന്നതിനിടെയാണ് അപകടം. ക്വാറിയിൽ വച്ച് ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മുജീബ് കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനു പിന്നാലെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു.