ആരാധനാലയ നിയമം ചോദ്യംചെയ്തുള്ള ഹർജികളില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി
Saturday, December 7, 2024 2:54 PM IST
ന്യൂഡൽഹി: 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ വാദം കേൾക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഗ്യാൻവാപി ഉൾപ്പെടെയുള്ള കേസുകളിൽ പരാതിക്കാരനായ അഡ്വ. അശ്വിനികുമാർ ഉപാധ്യായയുടേത് ഉൾപ്പെടെയുള്ളവരുടെ ഒരു കൂട്ടം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഡിസംബർ 12ന് ഉച്ചയ്ക്ക് 3.30ന് ബെഞ്ച് ആദ്യ വാദം കേൾക്കും.
1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തിൽ ആരാധനാലയങ്ങൾ ഏത് മതത്തിന്റെ കൈവശമായിരുന്നോ തൽസ്ഥിതി തുടരുന്നത് ഉറപ്പുവരുത്തുന്നതാണ് 1991ലെ ആരാധനാലയ നിയമം.