സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
Friday, December 6, 2024 10:25 PM IST
പെരിന്തൽമണ്ണ: സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. അൽശിഫ നഴ്സിംഗ് കോളജിലെ മൂന്നാം വർഷ ബിഎസ്സി വിദ്യാർഥിനിയായ നേഹയാണ് മരിച്ചത്.
പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നിന്നും സ്കൂട്ടി തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റ മുൻ ചക്രം സ്കൂട്ടിക്കു പിറകിൽ ഇടിക്കുകയായിരുന്നു. പിറകിൽ ഇരിക്കുകയായിരുന്ന സ്നേഹ റോഡിലേക്ക് വീഴുകയും പിൻചക്രം ശരീരത്തിലൂടെ കയറുകയും ചെയ്തു.