ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ വെട്ടിയ ഭാഗങ്ങൾ നാളെ പുറത്തുവിടും; തീരുമാനം മുഖ്യ വിവരാവകാശ കമ്മീഷണറുടേത്
Friday, December 6, 2024 8:50 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ വെട്ടിയ ഭാഗങ്ങൾ നാളെ പുറത്തുവിടും. ഈ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയ മാധ്യമപ്രവർത്തകർക്കാണ് കൈമാറുന്നത്.
അപ്പീൽ പരിഗണിച്ച മുഖ്യ വിവരാവകാശ കമ്മീഷണറുടേതാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 49 മുതൽ 53 വരേയുള്ളപേജുകളാണ് സർക്കാർ സ്വന്തം നിലയ്ക്ക് വെട്ടിയത്.
നേരത്തെ റിപ്പോർട്ട് വെട്ടിയതിൽ വിവരാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. റിപ്പോർട്ടിന്റെ പൂർണ രൂപം ഉടൻ ഹാജരാക്കാൻ സാംസ്കാരിക വകുപ്പിന് വിവരാവകാശ കമ്മീഷണർ നിർദേശം നൽകിയിരുന്നു.
കൂടുതൽ പേജുകൾ പുറത്ത് വിടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞിരുന്നു.