വ‍​യ​നാ​ട്: മു​ത്ത​ച്ഛ​നൊ​പ്പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി നാ​യ്ക്ക​ട്ടി നി​ര​പ്പ​ത്ത് ര​ഹീ​ഷ്-​അ​ഞ്ജ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ദ്രു​പ​ദാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ജ​ന​യു​ടെ പി​താ​വ് മോ​ഹ​ന്‍​ദാ​സ് ബീ​നാ​ച്ചി​യി​ലെ ക​ട​യി​ല്‍ നി​ന്നു പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ വാ​ങ്ങി ദ്രു​പ​ദി​നെ​യും എ​ടു​ത്ത് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ മീ​ന​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്നു എ​ത്തി​യ ബൈ​ക്ക് ഇ​രു​വ​രെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വ​രും തെ​റി​ച്ചു വീ​ണു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മോ​ഹ​ന്‍​ദാ​സി​നു നി​സാ​ര പ​രി​ക്കു​ണ്ട്. ദ്രു​പ​ദി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ന്നു.