വൈദ്യുതി നിരക്ക് വർധിപ്പിച്ച തീരുമാനം പിൻവലിക്കണം; യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: പ്രതിപക്ഷ നേതാവ്
Friday, December 6, 2024 7:59 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിരക്ക് വർധനയ്ക്കെതിരേ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങുമെന്നും സതീശൻ പറഞ്ഞു.
സർക്കാർ നടത്തിയ അഴിമതിയുടെ ഭാരമാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചെറിയ വർധന മാത്രമാണ് വൈദ്യുതി നിരക്കിൽ വരുത്തിയതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. നിവർത്തിയില്ലാതെയാണ് വൈദ്യുതി നിരക്ക് വർധന നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. യൂണിറ്റിന് 16 പൈസയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധിപ്പിച്ചത്. ഡിസംബർ അഞ്ച് മുതൽ ഈ നിരക്ക് പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ട വിവരത്തിൽ പറയുന്നത്.