തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണ ദി​ന​ത്തി​ൽ നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ എ.​എ. റ​ഹീം എം​പി​ക്കും എം. ​സ്വ​രാ​ജി​നും ആ​ശ്വാ​സം. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ്-4 കോ​ട​തി ഇ​രു​വ​രെ​യും വെ​റു​തെ​വി​ട്ടു.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ത​ള്ളി കോ​ട​തി ഇ​രു​വ​രെ​യും വെ​റു​തെ​വി​ട്ട​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​ദ്ര​വി​ച്ചു, പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് റ​ഹീ​മി​നും സ്വ​രാ​ജി​നു​മെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്.

ഇ​രു​വ​ർ​ക്കും വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ മു​രു​ക്കും​പു​ഴ വി​ജ​യ​കു​മാ​ർ, അ​നീ​സ് റ​ഷീ​ദ്, സെ​റീ​ന എ​സ്. ഇ​ട​മ​ര​ത്ത് എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​യ​ത്.