ഒരു പുസ്തകം കൈമാറാനാണ് ബി. ഗോപാലകൃഷ്ണൻ എത്തിയതെന്ന് ജി. സുധാകരൻ
Friday, December 6, 2024 12:33 PM IST
ആലപ്പുഴ: ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് തന്നെ കാണാനെത്തിയതിനു പിന്നില്‍ ഒരു പുസ്തകം കൈമാറുകയെന്ന ഉദ്ദേശം മാത്രമെന്ന് സിപിഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന്.
ഉത്തരവാദിത്വപ്പെട്ട ആളുകള്‍ തമ്മില്‍ കാണുന്നത് ദുരുദ്ദേശപരമായി വ്യാഖ്യാനിക്കരുത്. മറ്റ് പാര്‍ട്ടിക്കാരെ കാണരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
ഗോപാലകൃഷ്ണനെ കണ്ടതില്‍ എന്താണ് കുഴപ്പം. എന്നെ കാണാന്‍ പലരും വന്നിട്ടുണ്ട്. കെ.സി. വേണുഗോപാലും തന്നെ കാണാന്‍ വന്നിട്ടുണ്ട്. കെ.സിയുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്.
പക്ഷെ കെ.സി ഒരിക്കലും തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കില്ല. അദ്ദേഹം അത്ര മണ്ടനല്ല. കാണാന്‍ വരുന്നവര്‍ ആരും തന്നെ സ്വാധീനിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.