ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ ചേം​ബ​റി​ല്‍​നി​ന്ന് നോ​ട്ടു​കെ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍. സം​ഭ​വ​ത്തി​ല്‍​അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് എംപി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​ക്ക് അ​നു​വ​ദി​ച്ച സീ​റ്റി​ന് താ​ഴെ നി​ന്നാ​ണ് നോ​ട്ടു​ക​ള്‍ ല​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച സ​ഭ പി​രി​ഞ്ഞ​തി​ന് ശേ​ഷ​മു​ള്ള പ​തി​വ് പ​രി​ശോ​ധ​ന​യി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നോ​ട്ടു​കെ​ട്ട് ക​ണ്ടെ​ടു​ത്ത​ത്.

അ​തേ​സ​മ​യം 500 രൂ​പ​യു​ടെ ഒ​റ്റ നോ​ട്ട് മാ​ത്ര​മാ​ണ് താ​ന്‍ വ്യാ​ഴാ​ഴ്ച സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് സിം​ഗ്‌​വി​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​ന് മു​ന്പ് നി​ഗ​മ​ന​ത്തി​ൽ എ​ത്ത​രു​തെ​ന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നുമായ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ചു.