ടീകോമിന് നഷ്ടപരിഹാരം; സർക്കാരിന്റെ ലക്ഷ്യം ഭൂമി കച്ചവടമെന്ന് സതീശൻ
Friday, December 6, 2024 11:48 AM IST
കൊച്ചി: സ്മാര്‍ട്ട് സിറ്റി വിവാദത്തില്‍ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. ടീകോം കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പ്രതികരിച്ചു.
ടീകോമിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ സര്‍ക്കാര്‍ നടത്തിയ എല്ലാ മുതല്‍ മുടക്കുകളും അവരില്‍നിന്ന് ഈടാക്കാനാണ് വിഎസ് സര്‍ക്കാരിന്റെ കാലത്തെ കരാറിലെ വ്യവസ്ഥ. നിലവിലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് ടീകോമിന് നഷ്ടപരിഹാരം കൊടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
പദ്ധതിയുടെ യഥാര്‍ഥ വിവരം ജനങ്ങളെ ബോധ്യപ്പെടുത്തണം. കരാറില്‍നിന്ന് പിന്മാറാനുള്ള നീക്കം സര്‍ക്കാര്‍ പുനരാലോചിക്കണം. സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ഭൂമി കൈമാറ്റം ചെയ്യാനുള്ള നീക്കമാണെന്നും സതീശന് ആരോപിച്ചു.