കൊ​ച്ചി: സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടീ​കോം ക​മ്പ​നി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​ത് അ​ഴി​മ​തി​യാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​മ്പ​നി​യു​ടെ മു​ന്‍ എം​ഡി ബാ​ജു ജോ​ര്‍​ജി​നെ ന​ഷ്ട​പ​രി​ഹാ​ര ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

സ​ര്‍​ക്കാ​ര്‍ നീ​ക്കം ഭൂ​മി ക​ച്ച​വ​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്. പാ​ട്ട​ക്ക​രാ​ര്‍ ലം​ഘി​ച്ച​തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

ക​മ്പ​നി വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ന്‍ നി​യ​മ​ത​ട​സ​മി​ല്ല. ക​മ്പ​നി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ര്‍​ന്ന് തി​രു​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.