സ്വകാര്യ ബസിൽനിന്നും യുവതി തെറിച്ചു വീണു; താടിയെല്ല് പൊട്ടി
Friday, December 6, 2024 10:14 AM IST
തിരുവനന്തപുരം: കല്ലറയിൽ സ്വകാര്യബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്ക്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം.
അപകടത്തിൽ ഷൈലജയുടെ താടിയെല്ല് പൊട്ടി. വ്യാഴാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം.
ബസിന്റെ പിൻവശത്ത് ഡോറിൽ നിൽക്കുകയായിരുന്നു ഷൈലജ. ബസ് വളവ് തിരിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയത്ത് ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു.