അഡ്ലെയ്ഡില് ഇന്ത്യയ്ക്ക് നിര്‍ണായക ടോസ്, ബാറ്റിംഗ്; രോഹിതും ഗില്ലും തിരിച്ചെത്തി
Friday, December 6, 2024 9:45 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. അഡ്ലെയ്ഡിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും ദേവ്ദത്ത് പടിക്കലും പുറത്തായി. വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആര്. അശ്വിന് പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം, ഓസ്ട്രേലിയന്‍ ടീമിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട്ട് ബോളണ്ട് പ്ലേയിംഗ് ഇലവനിലെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, രോഹിത് ശർമ, ആര്. അശ്വിന്, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.