മാനഭംഗ കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍
Friday, December 6, 2024 9:42 AM IST
മലപ്പുറം: മാനഭംഗ കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാജു ആണ് പിടിയിലായത്. കാസര്‍ഗോഡ് രാജപുരത്തുനിന്നാണ് ഇയാളെ മലപ്പുറം എടക്കര പോലീസ് പിടികൂടിയത്.
25 മുന്‍പ് നടന്ന രണ്ട് മാനഭംഗ കേസുകളിലെ പ്രതിയാണ് ഇയാൾ. 1999 ഓഗസ്റ്റിലാണ് ആദ്യത്തെ കേസിനാസ്പദമായ സംഭവം. താമസിച്ചിരുന്ന സ്ഥലത്തിന് സമീപമുള്ള വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
ഇതേ വര്‍ഷം ഡിസംബറില്‍ പ്രദേശത്ത് തന്നെയുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍
സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ അവരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് രണ്ടാമത്തെ കേസ്.
തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.