കുണ്ടറയിൽ റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
Friday, December 6, 2024 9:04 AM IST
കൊല്ലം: കുണ്ടറയിൽ റെയിൽവേ പോലീസുകാരൻ ജീവനൊടുക്കി. പുനലൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെർമിയസ് ആണ് മരിച്ചത്. കുണ്ടറ പടപ്പക്കരയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ ആക്രമിച്ചതിന് നേരത്തേ ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതേ തുടർന്ന് 2023 സെപ്റ്റംബർ മുതൽ ലൂഷ്യസ് സസ്പെൻഷനിലാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു.