വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ വ​ൻ ഭൂ​ച​ല​നം. ഒ​റി​ഗോ​ൺ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഹം​ബോ​ൾ​ട്ട് കൗ​ണ്ടി​യി​ലെ ഫെ​ർ​ണ്ടെ​യ്‌​ൽ ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.44 നാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ‌ ഏ​ഴ് രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ആ​ൾ​നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ വ​രെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ ഭൂ​ച​ല​നം നീ​ണ്ടു​നി​ന്ന​താ​യും തു​ട​ർ​ന്ന് ചെ​റി​യ തു​ട​ർ​ച​ല​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ യെ​ല്ലോ അ​ല​ർ​ട്ടും സു​നാ​മി മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് സു​നാ​മി മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു.