കോ​ഴി​ക്കോ​ട്: ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേശി​നെ​തി​രേ കോ​ഴ ആ​രോ​പ​ണ​വു​മാ​യി മു​ൻ ബി​ജെ​പി നേ​താ​വ്. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​മ​തി വാ​ഗ്ദാ​നം​ചെ​യ്ത് എം.​ടി. ര​മേ​ശ് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ബി​ജെ​പി വി​ട്ട എ.​കെ. ന​സീ​ർ ആ​ണ് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​മ്പ​ത് കോ​ടി രൂ​പ​യാ​ണ് ര​മേ​ശ് വാ​ങ്ങി​യ​തെ​ന്ന് ന​സീ​ർ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ തെ​ളി​വു​ക​ൾ കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ വീ​ണ്ടും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നാ​ണ് എം.​ടി. ര​മേ​ശി​ന്‍റെ പ്ര​തി​ക​ര​ണം.